thonnakallps

മുടപുരം: തോന്നയ്ക്കൽ ഗവൺമെന്റ് എൽ.പി സ്കൂൾ വാർഷികാഘോഷം രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എ.എം.സുധീർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജതീഷ് തോന്നയ്ക്കൽ സ്വാഗതം പറഞ്ഞു.പ്രധാനാദ്ധ്യാപിക എം.എസ്.സജീന വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ വികസന സമിതി ചെയർമാൻ രാജശേഖരൻ നായർ,എ.നൂർജിഹാൻ എന്നിവർ സംസാരിച്ചു.വാർഷികം കൺവീനർ മുബീന.എസ് നന്ദിയും പറഞ്ഞു.എൽ.എസ്.എസ് വിജയികൾക്ക് അനുമോദനം,എൻഡോവ്മെന്റ് അവാർഡുകൾ വിതരണം എന്നിവ നടന്നു.