
കിളിമാനൂർ:കിളിമാനൂർ ഗവ.എൽ.പി സ്‌കൂൾ വാർഷികാഘോഷം സമാപിച്ചു.രാജാ രവിവർമ്മ സ്മാരക സാംസ്‌കാരിക നിലയത്തിൽ നടന്ന സമാപന സമ്മേളനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എസ്.സജികുമാർ അദ്ധ്യക്ഷത വഹിച്ചു.കോമഡി താരം ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,ജില്ല പഞ്ചായത്തംഗം ജി.ജിഗിരി കൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ,വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ,പഴയകുന്നുമ്മൽ പഞ്ചായത്തം ഗം ശ്യാംനാഥ്,പൂർവ വിദ്യാർത്ഥി പ്രതിനിധി ബി.എസ്.റെജി,സ്‌കൂൾ വികസനസമിതി ചെയർമാൻ രതീഷ് പോങ്ങനാട്,എസ്.എം.സി ചെയർമാൻ ഷംനാദ്,അദ്ധ്യാപക പ്രതിനിധി എ.ആർ.ബീന എന്നിവർ സംസാരിച്ചു.