
മുടപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയെ വിജയിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തുന്നതിനായി കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ അഴൂർ പഞ്ചായത്ത് കമ്മിറ്റി പാവങ്ങളുടെ പടയണി എന്ന പേരിൽ പഞ്ചായത്തുതല കൺവെൻഷൻ സംഘടിപ്പിച്ചു.കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ഗണേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാകമ്മിറ്റി അംഗം ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗം ഷിബു സ്വാഗതം പറഞ്ഞു.ലെനിൻ ലാൽ ,അജയകുമാർ,ടി.പ്രക്ഷോഭൻ ,രഘുനാഥൻ നായർ,എസ്.വി. അനിലാൽ,സജയൻ,എം.ഷാജഹാൻ,ബി.എസ്.കവിത,ആർ.അംബിക,ലതിക മണി രാജൻ തുടങ്ങിയവർ സംസാരിച്ചു.