
കിളിമാനൂർ:കിളിമാനൂർ ബി.ആർ.സി തല പoനോത്സവം സംഘടിപ്പിച്ചു.തേവലക്കാട് എസ്. എൻ.യു.പി.എസിൽ നടന്ന ബ്ലോക്ക് തല പഠനോത്സവം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.കരവാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്റ്റ് കോ ഓർർഡിനേറ്റർ നവാസ് കെ,സി.ആർ.സി കോഓർഡിനേറ്റർമാരായ ഷീബ കെ,സ്മിത പി.കെ,പി.ടി.എ പ്രസിഡന്റ് രാജീവ് എസ്.പി എന്നിവർ സംസാരിച്ചു.പ്രഥമാധ്യാപിക ഷീജ എസ് സ്വാഗതവും,ബി.ആർ.സി ട്രെയിനർ വൈശാഖ് കെ.എസ് നന്ദിയും പറഞ്ഞു.