photo

നെയ്യാറ്റിൻകര: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നിംസ് മെഡിസിറ്റി അങ്കണത്തിൽ രാവിലെ മുതൽ സ്ത്രീജന്യ രോ​ഗനിർണയ ക്യാമ്പും വനിതാ ദിനാഘോഷവും നടന്നു. ക്യാമ്പിന്റെയും ലോക വനിതാ ദിനാചരണം നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ .പി .മജീദ് ഖാന്റെ ഭാര്യ സൈഫുനിസ ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ചു തമ്പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിംസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജോസഫൈൻ വിനിത സ്വാഗതവും നിംസ് മെഡിസിറ്റി ക്വാളിറ്റി മാനേജർ ഡോ. ശോഭ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് നടന്ന സൗജന്യ ക്യാമ്പിൽ നിംസിലെ എല്ലാ വിഭാ​ഗങ്ങളിലേയും വിദഗ്ദ്ധ വനിതാ ഡോക്ടർമാരുടെ സേവനത്തിൽ കൗമാരം മുതൽ വാർദ്ധക്യം വരെ സ്ത്രീകളിൽ കാണപ്പെടുന്ന രോ​ഗങ്ങൾക്ക് സമ​ഗ്ര പരിശോധനാ സൗകര്യങ്ങളും വിദഗ്ദ്ധ ചികിത്സാ നിർദേശങ്ങളും നൽകി. ഡോ. നയൻതാര, നെയ്യാറ്റിൻകര നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ അനിലകുമാരി, മേരി സ്റ്റെല്ല, മഹിള ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രമാദേവി തുടങ്ങിയവർ പങ്കെടുത്തു.