
നെയ്യാറ്റിൻകര:കെ.പി.എസ്.ടി.എ നെയ്യാറ്റിൻകര ഉപജില്ലാ യാത്രഅയപ്പ് സമ്മേളനം ഗവ.ജെ.ബി.എസിൽ നടന്നു.അഡ്വ.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് അവിനാഷ്.എസ്.അശോക് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്‌മോഹൻ മുഖ്യപ്രഭാഷണം നടത്തി.നെയ്യാറ്റിൻകര പ്രിൻസ്,ജി.ആർ.ജിനിൽ ജോസ്,ആർ.അനിൽ രാജ്,സിന്ധു.എസ്,വിമൽ.എസ്.എസ്, അമ്പിലാൽ,വിജിൽ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് വിരമിക്കുന്ന ആർ.ശ്രീകുമാർ,ജെനിഫർ നിക്സൺ.എസ്,ജയപ്രകാശ് എൻ.പി,കെ.സി.പദ്മകുമാർ,അനിത കുമാരി.എസ്,ഗീത.ജെ,അനിത സുമം,സുജ.സി.ആർ,ഷേർലി.ഡി.എസ്,മേരി ശർമിള,അനിത.കെ,മീര കുമാരി.ജി.എസ്,കെ.ശശി കല,ശാന്തി.സി,സത്യശോഭ എസ്.എം,ഷോയി.ജി.എൽ,കുമാരി ജയന്തി എസ്.ടി തുടങ്ങിയ അദ്ധ്യാപകർക്കാണ് യാത്രഅയപ്പ് നൽകിയത്.