ഇത്തവണയും ആർ ആർ ആർ തിളങ്ങി

ss

96-ാമത് ഓസ്കാർ അവാർഡ് ദാന ചടങ്ങിൽ ഏഴ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളൻ ചിത്രമായ ഓപ്പൺ ഹൈമർ. മികച്ച ചിത്രമായും ഓപ്പൺ ഹൈമർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടൻ, മികച്ച ബാക്ക് ഗ്രൗണ്ട് സ്കോർ, മികച്ച സിനിമട്ടോഗ്രഫി, മികച്ച എഡിറ്റർ തുടങ്ങി ഏഴു വിഭാഗങ്ങളിലാണ് ചിത്രം അവാ‌ഡുകൾ വാരിക്കൂട്ടിയത്.ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ, കിലിയൻ മർഫി മികച്ച നടൻ, റോബർട്ട് ബ്രൗെട്ടി ജൂനിയർ (മികച്ച സഹനടൻ) ലുഡ്വിഗ് ഗോറാൻസൺ (മികച്ച ബാക്ക് ഗ്രൗണ്ട് സ്കോർ) ഹൊയ്തെ വാൻ ഹൊയ് തെമ (മികച്ച സിനിമട്ടോഗ്രാഫി) ജെന്നിഫർ ലൈം (മികച്ച എഡിറ്റർ) എന്നിവരും അക്കാഡമി പുരസ് കാരരത്തിന് അർഹരായി.പൂവർ തിങ്സ് സിനിമയിലെ പ്രകടനത്തിനാണ്

എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് എമ്മ ഓസ്കാറിൽ മികച്ച നടിയാവുന്നത്. പൂവർ തിങ്സ് നാല് ഓസ്കാർ പുരസ്കാരങ്ങൾ വാരി. മികച്ച നടി, മികച്ച വസ്ത്രാലങ്കാരം, മേക്കപ്പ്, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

ദ ഹോൾഡോവർസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാവിൻ ജോയ് ഗാൻഡോൾഫ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. ആനിമേറ്റഡ് ഷോർട്ട് ഫിലിം വിഭാഗത്തിൽ വാർ ഈസ് ഓവർ ,

ആനിമേറ്റഡ് ഫിലിം ദ ബോയ് ആന്റ് ഹീറോയിൻ പുരസ്കാരം നേടി.അനാട്ടമി ഒഫ് എ ഹാൾ എന്ന ചിത്രത്തിലൂടെ ഇസ്കിൽ ട്രയറ്റ്- ആർതർ ഹരാരി സഖ്യം ഒറിജിനൽ തിരക്കഥ പുരസ്കാരം നേടി.

20 ഡെയ്സ് ഇൻ മരിയ പോൾ ഏറ്റവും മികച്ച ഡോക്യുമെന്ററി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി എത്തിയ ടു കിൽ എ ടൈഗർ അവസാനം നിമിഷം പിന്നിലാകുകയും ചെയ്തു.

അതേസമയം ഇത്തവണ ഇന്ത്യൻ സിനിമകളൊന്നും ഓസ്കാർ പുരസ്കാരം നേടിയില്ലെങ്കിലും ആർ ആർ ആർ സാന്നിദ്ധ്യം വീണ്ടും അറിയിച്ചു. ലോക സിനിമയിലെ ഏറ്റവും മികച്ച സ്റ്റണ്ട് സ്വീകൻസുകൾക്ക് ആദരമർപ്പിച്ച് പ്രദർശിപ്പിച്ച വീഡിയോയിലാണ് ആർ ആർ ആറിലെ ഫൈറ്റ് സ്വീൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനരംഗം വേദിയിലെ ബാക് വാളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.ഈ സന്തോഷം ആർ ആർ ആർ ടീം സമൂഹ മാധ്യമത്തിൽ പങ്കു വച്ചു. വീണ്ടും ഞങ്ങൾക്കൊരു സർപ്രൈസ് എന്നാണ് കുറിച്ചത്. കഴിഞ്ഞ വർഷം ഓസ്കാർ വേദിയിൽ ആർ ആർ ആറിലെ 'നാട്ടു നാട്ടു ' മികച്ച ഗാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.