bkmu

മുടപുരം: കർഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മുദാക്കൽ മേഖലയിൽ 'കുടുംബ സദസ്' സംഘടിപ്പിച്ചു. ബി.കെ.എം.യു ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഓമന ശശിയുടെ അദ്ധ്യക്ഷതയിൽ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബി.കെ.എം.യു മണ്ഡലം സെക്രട്ടറി വിനോദ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു.സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം മനോജ്. ബി.ഇടമന,ബി.കെ.എം.യു ജില്ലാ ജോ.സെക്രട്ടറി എസ്.വിജയദാസ്,എം.അനിൽ,ഷാജി വാളക്കാട്,വേണു,സി.എസ്.ബാബു എന്നിവർ സംസാരിച്ചു.