
തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട്ജില്ലകളിൽ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.ജനങ്ങൾ ജാഗ്രത പാലിക്കണം.ചൂട് 39ഡിഗ്രിയിലും കൂടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കും.
#ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം
*ഉച്ചയ്ക്ക് 11മുതൽ 3വരെ വെയിലത്ത് പണിയെടുക്കരുത്
*ദാഹമില്ലെങ്കിലും പരമാവധിവെള്ളം കുടിക്കണം
*മദ്യം,കാപ്പി,ചായ,സോഡ പോലുള്ളവ പകൽനേരത്ത് കുടിക്കരുത്
*അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രംധരിക്കണം
*പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ കരുതണം
*പഴം,പച്ചക്കറി,സംഭാരം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം