kaliyipura

മുടപുരം: വി.ശശി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 38.50 ലക്ഷം വിനിയോഗിച്ച് പുനർനിർമ്മിച്ച കളിയിൽപ്പുര തോപ്പിൽ റോഡ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് -അഴൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്‌ദുൾ വഹാബ് സ്വാഗതം പറഞ്ഞു.മുൻ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ,അഴൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.ഓമന,ആർ. അനീഷ്,വി.സിദ്ധാർത്ഥൻ, എന്നിവർ സംസാരിച്ചു.