hi

കിളിമാനൂർ:നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഹരിത സ്ഥാപനങ്ങളുടെ പ്രവർത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നഗരൂർ പഞ്ചായത്തിലെ സ്ഥാപനങ്ങളിൽ എ പ്ലസ് എ ഗ്രേഡ് കിട്ടിയ സ്ഥാപനങ്ങളുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് ഡി.സ്മിത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയലക്ഷ്മി സ്വാഗതവും ഹരിത കേരളം മിഷൻ ആർ.പിപ്രവീൺ.പി റിപ്പോർട്ടും അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ അനോബ് ആനന്ദ്,സുരേഷ്‌കുമാർ,അനി,ഉഷ,സെക്രട്ടറി ഷീജ,​അസിസ്റ്റന്റ് സെക്രട്ടറി കല,​എസ് എന്നിവർ സംസാരിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനശ്വരി നന്ദി പറഞ്ഞു.