
വെഞ്ഞാറമൂട്: വാമനപുരം നദീ പുനരുജീവന പദ്ധതിയായ നീരുറവ്-നീർധാര പദ്ധതിയുടെ നീർത്തട തല നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. പദ്ധതിയുടെ ഡി.പി.ആർ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം എൻ.ആർ.ഇ.ജി.എസ് ജില്ലാ എൻജിനീയർ ദിനേശ് പപ്പന് നൽകി പ്രകാശനം ചെയ്തു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് അദ്ധ്യക്ഷനായി. നീരുറവ് നീർധാര പഞ്ചായത്ത് കോഓർഡിനേറ്റർ ടി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വാമനപുരം ബ്ലോക്ക് സെക്രട്ടറി രാജീവ് പദ്ധതി ഘടന വിശദീകരിച്ചു.
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് എൻ.ആർ ഇ.ജി.എസ് എൻജിനീയർ കിരൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അശ്വതി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശുഭ, മാങ്കുഴി വാർഡ് മെമ്പർ റാണി, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, സാമൂഹിക പ്രവർത്തകൻ ആർ. മുരളി, ഓവർസിയർമാരായ അൻഷാദ്, ജിത്തു, അക്കൗണ്ടന്റ് മഹേഷ്, ടെക്നിക്കൽ അസിസ്റ്റൻഡ് അരുൺ ഗിരീഷ്, ഹരിത കർമ്മ കെയർ ടേക്കർ ആർ.എസ്. ജയകുമാർ എന്നിവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ പ്രീത മനോജ് നന്ദി പറഞ്ഞു.