പാലോട്: കുറുപുഴ വില്ലേജിലെ കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതിലും ആലുംകുഴിയിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണം ആരംഭിക്കാത്തതിലും തുടർന്ന് കോൺഗ്രസ് ആലുംകുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസദസ് സംഘടിപ്പിച്ചു.കല്ലറ ബ്ലോക്ക് പ്രസിഡന്റ് നന്ദിയോട് ബി.സുശീലൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കാനാവിൽ ഷിബു,ഡി.സി.സി സെക്രട്ടറി ഡി.രഘുനാഥൻ നായർ, കുറുപുഴ മണ്ഡലം പ്രസിഡന്റ് വിനു.എസ്.ലാൽ,ആലുംകുഴിചന്ദ്രമോഹനൻ,കെ.എസ്. ജീവകുമാർ, റിജിത് ചന്ദ്രൻ,ജി.സാജു,കള്ളിപ്പാറ സനൽ,സിനോജ് ലീല,അതുൽ നിറക്കൂട്ട്,പുഷ്പാംഗദൻ നായർ,എം.രാജൻ തുടങ്ങിയവർ പങ്കെടുത്തു.