hi

വെമ്പായം: ഉമ്മൻചാണ്ടിയുടെ ഓർമ്മ നിലനിറുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എം.എം.ഹസ്സൻ. ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ജനശ്രീ ജില്ലാ മിഷൻ ഭാരവാഹികളുടെ ക്യാമ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ ജില്ലാ ചെയർമാൻ വട്ടപ്പാറ അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനശ്രീ കേന്ദ്ര സമിതി അംഗങ്ങളായ അഡ്വ. പി.എ.സലിം, അഡ്വ. വിതുര ശശി, അഡ്വ.വെമ്പായം അനിൽകുമാർ, സുരേഷ് കുമാർ, ജില്ലാ സെക്രട്ടറി നാദിറ സുരേഷ്, വഴയില അനിൽകുമാർ കടകംപള്ളി ഹരിദാസ്, അനിത തുടങ്ങിയവർ സംസാരിച്ചു. ജനശ്രീ ഭാരവാഹികളായ കെ.കെ. ഗോപകുമാർ, സുകുമാരൻ നായർ, കണക്കോട് ഭുവനചന്ദ്രൻ, സുധാകരൻ നായർ, ചന്ത വിള മോഹനൻ, അമരവിള സുദേവ് കുമാർ, ആര്യങ്കോട് ഗോപാലകൃഷ്ണൻ, ഡോക്ടർ പുഷ്പാ സ്റ്റ്യുവർട്ട്, ജഗ്ഫർ തേമ്പാമൂട്, വെമ്പായം മനോജ്, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.