
തലയോലപ്പറമ്പ് : കുടുംബവഴക്കിനെ തുടർന്ന് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വനിതാ ബാങ്ക് മാനേജർ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് തൊടുപുഴ കരിങ്കുന്നം ശാഖാ മാനേജർ തലയോലപ്പറമ്പ് തിരുപുരം ക്ഷേത്രത്തിന് സമീപം ദേവീകൃപയിൽ അരുൺ കുമാറിന്റെ ഭാര്യ രാധിക (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3 ഓടെയായിരുന്നു സംഭവം. ദേഹമാസകലം പൊള്ളലേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു മരണം.. മകൻ : നീരജ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി). ശവസംസ്കാരം നടത്തി.