
വർക്കല: മൈതാനത്തെ ബീവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നും വില കൂടിയ മദ്യകുപ്പികൾ മോഷ്ടിച്ച യുവാവിനെ വർക്കല പൊലീസ് പിടികൂടി. അഞ്ചുതെങ്ങ് കൊച്ചു കിണറ്റിൻമൂട് വീട്ടിൽ സുബിൻ ഗബ്രിയേൽ (38) ആണ് അറസ്റ്റിലായത്. സ്ഥിരമായി മദ്യം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സി.സി.ടി.വി പരിശോധിച്ച് ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഫെബ്രുവരി 19 മുതൽ മാർച്ച് 4 വരെയുള്ള ദിവസങ്ങളിലായി 6080 രൂപയുടെ 5 മുന്തിയ മദ്യക്കുപ്പികളാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. വർക്കല കോടതി റിമാൻഡ് ചെയ്തു.