
വെള്ളറട: തെക്കൻ കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി ലിറ്റൽ ഫ്ളവർ 2 കെ 24 എന്നപേരിൽ നെയ്യാറ്റിൻകര രൂപതിയുലെ ലിറ്റിൽ വേ അസോസിയേഷൻ സംഘടിപ്പിച്ച കുട്ടികളുടെ സംഗമം രൂപത ചിൽഡ്രൻസ് കമ്മിഷൻ സെക്രട്ടറി ഫാ.രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു.ഫാ.ഫ്രാങ്ക്‌ളിൻ മുഖ്യസന്ദേശം നൽകി.പ്രോ.ഡോ.പി.എസ്.ആന്റണി ക്ളാസെടുത്തു.ജോഫ്രി ജോൺ സ്വാഗതവും ജയന്തി നന്ദിയും പറഞ്ഞു.വൈകിട്ട് സംഗമവേദിയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിച്ചു.ഫാ.അഞ്ചു അലക്സ് വചനപ്രഘോഷണം നടത്തി.സംഗമവേദിയിലും ആരാധന ചാപ്പലിലും നെറുകയിലും നടന്ന ശുശ്രൂഷകൾക്ക് ഫാ.ജസ്റ്റിൻ ഫ്രാൻസിസ്,ഫാ.സെബാസ്റ്റ്യൻ മൈക്കിൾ,ഫാ.റോബർട്ട് വിൻസെന്റ്,ഡോ.അലോഷ്യസ് സത്യനേശർ,ഫാ.ജി.ബിൻ രാജ് എന്നിവർ കാർമ്മികത്വം വഹിച്ചു.