p

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 65/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 3 എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546281.


പുനരളവെടുപ്പ്

തിരുവനന്തപുരം ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി) (എസ്.എ.പി) (കാറ്റഗറി നമ്പർ 537/2022) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നടന്ന ശാരീരിക അളവെടുപ്പിൽ അപ്പീൽ സമർപ്പിച്ച് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്കുളള ശാരീരിക പുനരളവെടുപ്പ് 13ന് ഉച്ചയ്ക്ക് 12.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.

അഭിമുഖം

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - രണ്ടാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 552/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13ന് രാവിലെ 10.30 ന് പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 413/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13, 14, 15 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും 15 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. ഫോൺ: 0495 2371971.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം - രണ്ടാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 748/2022), ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 497/2022) തസ്തികകളിലേക്ക് 15 ന് രാവിലെ 9.30 ന് പി.എസ്.സി തൃശൂർ ജില്ലാ ഓഫീസിലും ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) ഒന്നാം എൻ.സി.എ- എൽ.സി./എ.ഐ./എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 281/2022, 282/2022) തസ്തികയിലേക്ക് 15 ന് പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582/2022) തസ്തികയിലേക്ക് 15, 20, 21, 22 തീയതികളിൽ രാവിലെ 8 നും 10 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546385.