കോവളം : അമൃത സ്വാശ്രയ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നഗരസഭ വെള്ളാർ വാർഡിൽ നിന്ന് വിജയിച്ച പനത്തുറ പി.ബൈജുവിനെ അനുമോദിച്ചു.പനത്തുറയിൽ നടന്ന അനുമോദന സമ്മേളനം കൈമനം അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃത ഉദ്ഘാടനം ചെയ്തു.അമൃതശ്രീ ക്ലസ്റ്റർ പ്രസിഡന്റ് ശാന്തി ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. ധീവരസഭ ജില്ലാ സെക്രട്ടറി കാലടി സുഗതൻ, പനത്തുറ കരയോഗം പ്രസിഡന്റ് പനത്തുറ പ്രശാന്തൻ, പത്മകുമാരി, ആതിര , അജിത, രാഗം,സിന്ധു ബിന്ദു തുടങ്ങിയവർ സംസാരിച്ചു.