varkala-kahar

വർക്കല: കഴിഞ്ഞ ദിവസം തകർന്ന ഫ്ലോട്ടിംഗ് ബ്രിഡ്‌ജിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റിയും കരാറിന്റെ വ്യവസ്ഥകളെക്കുറിച്ചും നിർമ്മാണത്തെ സംബന്ധിച്ചും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റി ഉപവാസ സമരം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് അജാസ് പള്ളിക്കൽ നേതൃത്വം നൽകിയ സമരം വർക്കല കഹാർ ഉദ്ഘാടനം ചെയ്‌തു. ബി.ധനപാലൻ,പി.എം.ബഷീർ,കെ.ഷിബു,ബി.ഷാലി,എം.എൻ.റോയ്,അസിം ഹുസൈൻ,എം.എം.താഹ,സജി വേളിക്കാട്, ഷാലിബ് വെട്ടൂർ,കംസൻ എന്നിവർ സംസാരിച്ചു. യുത്ത് കോൺഗ്രസ് നേതാക്കളായ ജിഹാദ്,അഫ്സൽ,വിഷ്ണു,പ്രജീഷ്,സച്ചിൻ, കൽഫാൻ എന്നിവർ പങ്കെടുത്തു.