മലയിൻകീഴ് : ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെട്ട ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ, ട്രൈസ്കൂട്ടർ എന്നിവ നൽകുന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ പരിശോധിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് 13 ന് നടക്കും.നേമം ബ്ലോക്ക് പഞ്ചായത്തിൽ ഉച്ചയ്ക്ക് ഒന്നിനാണ് ക്യാമ്പ്. പട്ടികജാതി,ജനറൽ,വനിത വിഭാഗക്കാർ ആവശ്യമായ രേഖൾ സഹിതം ക്യാമ്പിൽ പങ്കെടുക്കണം.