
നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം സംഘടിപ്പിച്ചു.വനിതാസംഘം പ്രസിഡന്റ് എസ്.ലതകുമാരിയുടെ അദ്ധ്യക്ഷതയിൽ യോഗം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഭദ്രദീപം തെളിച്ചു.കേന്ദ്ര വനിതാസംഘം ട്രഷറർ ഗീതാമധു ഉദ്‌ഘാടനം ചെയ്തു.യൂണിയൻ വനിതാസംഘം സെക്രട്ടറി വി.കൃഷ്ണാറൈറ്റ് സ്വാഗതം പറഞ്ഞു.ശിവബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഗോപാലൻ റൈറ്റ്, ഷിജു ശ്രീകുമാർ,യൂത്ത് വിംഗ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി എസ്.സജികുമാർ,വനിതാസംഘം വൈസ് പ്രസിഡന്റ് ജയവസന്ത് എന്നിവർ സംസാരിച്ചു.ഗുരുദേവകൃതികളുടെ ആലാപനം, തിരുവാതിര, കൈകൊട്ടിക്കളി,കോൽക്കളി,സിനിമാഗാനാലാപനം,ശ്രീശങ്കര സ്‌കൂൾ ഒഫ് മ്യൂസിക് ആൻഡ് ഡാൻസ് ഇൻസ്റ്റിറ്റ്യുട്ടിലെ കുട്ടികളുടെ നൃത്തയിനങ്ങൾ എന്നിവ അരങ്ങേറി.യൂത്ത് വിംഗ്,വനിതാകമ്മിറ്റി, മൈക്രോ ഫിനാൻസ്, ശാഖാ വനിതാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വനിതാ കമ്മിറ്റിയംഗം ജെ.ഡി.അനിത അവതാരകയായിരുന്നു.ട്രഷറർ സിന്ധു നന്ദി പറഞ്ഞു.