കല്ലറ: യു.ഐ.ഡിയിൽ ക്രമക്കേട് കാട്ടി കുട്ടികളുടെ എണ്ണം കുറപ്പിച്ചു കാട്ടി ഡിവിഷൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പ്രഥമാദ്ധ്യാകനെ സസ്‌പെൻഡ് ചെയ്തു. പാലോട് ഉപജില്ലയിലെ പാങ്ങോട് കെ.വി.യു.പി.എസ് പ്രഥമാദ്ധ്യാപകൻ എ.എം.അൻസാരിയെയാണ് സസ്‌പെൻഡ് ചെയ്തത്. 2023 -24 അദ്ധ്യയന വർഷം അഞ്ചാം ക്ലാസിൽ എല്ലാ രേഖകളും ഉള്ള 121 കുട്ടികളുണ്ടായിരുന്നിരിക്കെ 117 കുട്ടികളെ മാത്രമേ ഇദ്ദേഹം സമന്വയ പോർട്ടലിൽ രജിസ്റ്റർ ചെയ്തുള്ളൂ. തുടർന്ന് അഞ്ചാം ക്ലാസിൽ ഒരു ഡിവിഷൻ നഷ്ടപ്പെടുകയായിരുന്നു. ആധാർ, ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാ രേഖകളും ഉണ്ടായിരുന്ന നാലു കുട്ടികളെ ഒഴിവാക്കിയ സംഭവത്തിൽ മാനേജർ എ.ഇ.ഒ. ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും രക്ഷാകർത്താക്കളെ ഉൾപ്പെടെ വിളിച്ചുവരുത്തി കേൾക്കുകയും ചെയ്തിരുന്നു.