വിതുര: വിതുര ശ്രീമഹാദേവർ ഭദ്രകാളിക്ഷേത്രത്തിലെ ശിവരാത്രി തൃക്കൊടിയേറ്റ് മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30ന് സമൂഹപൊങ്കാല നടക്കും.ക്ഷേത്രതന്ത്രി വാക്കനാട് കുന്തിരികുളത്ത് മഠത്തിൽ നിധീഷ് നാരായണൻ നമ്പൂതിരി പണ്ടാരഅടുപ്പിൽ തീപകരും. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.പരമേശ്വരൻനായർ,സെക്രട്ടറി കെ.ഒ.രാധാകൃഷ്ണൻനായർ,വൈസ് പ്രസിഡന്റ് എസ്.സോമചന്ദ്രൻ,ജോയിന്റ് സെക്രട്ടറി വി.എൻ.സജി,ട്രഷറർ ബി.മണികണ്ഠൻനായർ,ക്ഷേത്രമേൽശാന്തിമാരായ അരവിന്ദ്ഭാസ്‌കർ,ശ്രീഹരി എന്നിവർ നേതൃത്വം നൽകും. 10.30 ന് അന്നദാനം, രാത്രി 7 ന് നൃത്തനൃത്യങ്ങൾ,തുടർന്ന് ഉരുൾ,താലപ്പൊലി,വലിയകാണിക്ക എന്നിവഉണ്ടാകും, ഉത്സവം നാളെ സമാപിക്കും.