
കല്ലമ്പലം: സ്വകാര്യ വ്യക്തി സ്വന്തം പുരയിടത്തിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം കരവാരം പഞ്ചായത്ത് അധികൃതരെത്തി നീക്കം ചെയ്യിപ്പിച്ചു.കരവാരം പഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട നാറാണത്ത് ചിറയുടെ സമീപമാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ രണ്ടാഴ്ച മുൻപ് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം തള്ളിയത്.അവധി ദിവസം നോക്കിയാണ് മാലിന്യം തള്ളിയത്.സംഭവത്തിൽ പഞ്ചായത്ത് ശക്തമായി ഇടപെട്ട് മാലിന്യം നിക്ഷേപിച്ച ആളോട് മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.ഇതിനിടയിൽ ഒ.എസ്.അംബിക എം.എൽ.എ സ്ഥലം സന്ദർശിക്കുകയും മാലിന്യം നീക്കം ചെയ്യുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകുകയും ചെയ്തു.തുടന്ന് വസ്തു ഉടമ മാലിന്യം നീക്കം ചെയ്തു.
എന്നാൽ ഈ മാലിന്യം പഞ്ചായത്തിലെ പതിനേഴാം വാർഡിലുള്ള ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു പുരയിടത്തിലാണ് കൊണ്ടുവന്ന് തള്ളിയത്.ഇവിടെ നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃതർ വീണ്ടും ഇടപെട്ട് ഇയാളെ കൊണ്ട് ഇവിടെനിന്നും മാലിന്യം നീക്കം ചെയ്യിപ്പിച്ചു.