
ബാലരാമപുരം: തിരുവനന്തപുരം കോർപ്പറേഷൻ നേമം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ഗായത്രി ബാബു കൗൺസിലറായ എം. ആർ ഗോപന് ഔഷങ്ങൾ കൈമാറി നിർവഹിച്ചു.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ,കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ. ഷർമദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.കോർപ്പറേഷൻ പരിധിയിൽ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ച ഏക സ്ഥാപനമാണ് നേമം ആയുർവേദ ഡിസ്പെൻസറി.