
വിതുര: ഒടുവിൽ ആയിരങ്ങൾ ബലിതർപ്പണം നടത്താനെത്തുന്ന വിതുര പഞ്ചായത്തിലെ താവയ്ക്കലിൽ ബലിക്കടവ് യാഥാർത്ഥ്യമായി.വാമനപുരം നദീസംരക്ഷണ പദ്ധതിയിലുൾപ്പെടുത്തി 43.99 ലക്ഷം രൂപ ചെലവഴിച്ചാണ് താവയ്ക്കലിൽ ബലിതർപ്പണകടവിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ബലിക്കടവിന്റെയും, അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ ഓൺലൈനായി നിർവഹിച്ചു.
സ്ത്രികളടക്കം നിരവധി പേരാണ് ഇവിടെ പിതൃതർപ്പണത്തിന് എത്താറുള്ളത്.
ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,വിതുര വാർഡ് മെമ്പർ ഷാജിതാ അർഷാദ് എന്നിവർ പങ്കെടുത്തു.പട്ടികജാതി,പട്ടികവർഗ വിദ്യാർത്ഥികൾക്കും, അങ്കണവാടികൾക്കുമുള്ള പഠനോപകരണ വിതരണവും നടന്നു.