ആര്യനാട്: നികുതി ദായകരുടെ സൗകര്യാർത്ഥം 31 വരെ രാത്രി 7വരെ പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.വൈകിട്ട് 5 മുതൽ 7 വരെയുള്ള സമയം നികുതികൾ,ലൈസൻസ് ഫീസ് എന്നിവ ഒടുക്കുന്നതിനാണ്.15,16 തീയതികളിൽ ഗ്രാമ കേന്ദ്രങ്ങളിലും വാർഡ് കേന്ദ്രങ്ങളിലും പഞ്ചായത്തിലെ ജീവനക്കാർ ക്യാമ്പ് ചെയ്ത് നികുതി സ്വീകരിക്കും.ഈ അവസരം എല്ലാ നികുതിദായകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിപ്പിൽ പറയുന്നു.