വിതുര:തൊളിക്കോട് ആനപ്പെട്ടി മണലയം മോഡേൺ എൽ..പി.എസ് വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. പൊതുസമ്മേളനം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചരുവിള ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ എൻഡോവ് മെന്റുകൾ വിതരണം നടത്തി. തുരുത്തിവാർഡ് മെമ്പർ എൻ.എസ്.ഹാഷിം, ചായം വാർഡ് മെമ്പർ ആർ.ശോഭനകുമാരി, ഹെഡ്മാസ്റ്റർ സി.വിൽസൺ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മജീഷ്യൻ അശ്വിൻ വിജയിന്റെ മാജിക് ഷോയും ഉണ്ടായിരുന്നു..