photo

നെയ്യാറ്റിൻകര: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമമുത്തശ്ശി എൻ. സരസ്വതി അമ്മക്ക് കരിനട ആശ്രയയുടെ നേതൃത്വത്തിൽ സ്ത്രീശക്തി ആദരവ് സമ്മാനിച്ചു. നവതി പിന്നിട്ട സരസ്വതി അമ്മ സാമൂഹിക രംഗത്ത് നടത്തിയ ശ്രദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് ആദരവ്. കരിനട ആശ്രയ സംഘടിപ്പിച്ച സ്ത്രീശക്തി വനിതാദിനാചരണ പരിപാടിയും സരസ്വതി അമ്മയ്ക്കുള്ള ആദരവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപെഴ്സൺ ആർ. പ്രിയ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.കെ. അനിതകുമാരി, പി.കൃഷ്ണൻ നായർ, എൻ.കെ. രഞ്ജിത്ത്, നയനൻ, രമണി തുടങ്ങിയവർ സംസാരിച്ചു.