
നെയ്യാറ്റിൻകര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയും ആറാംമൂട് മണ്ഡലം കമ്മിറ്റിയും സേവാദൾ നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി കോൺഗ്രസ് നേതാവ് തലയിൽ മധുസൂദനകുമാറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വസതിയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.എം.സി.സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.
എം.അഹമ്മദ് ഖാൻ,ശിവപ്രസാദ്,ഡോക്ടർ ആർ.വത്സലൻ,അഡ്വ.പ്രാണകുമാർ,അഡ്വ.ശ്രീ മോഹൻദാസ്,അഡ്വ. മഞ്ചവിളാകം ജയകുമാർ,അഭിനയകുമാർ,ജോസ്,അഡ്വ.എസ്.പി.സജിൻലാൽ,സി.പി.എം നേതാവ് ഗോപി,സി.പി.ഐ നേതാവ് മോഹനൻ നായർ,മാമ്പഴക്കര രാജശേഖരൻ നായർ,ആറാലുംമൂട് സുനിൽകുമാർ,കൂട്ടപ്പന ഗോപാലകൃഷ്ണൻ നായർ,വഴിമുക്ക് ഹക്കിം, ആറാംമൂട് ഷഫീഖ്, അമരവിള സുദേവകുമാർ, തലയിൽ ഗോപകുമാർ,തുഷാര,റേഷൻ ഡീലേഴ്സ് ഭാരവാഹികളും പങ്കെടുത്തു