കിളിമാനൂർ:പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പുത്തൻകട ജംഗ്ഷനിൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.സുസ്മിത അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ,ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരി കൃഷ്ണൻ,സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.രുഗ്മിണി അമ്മ,എസ്.ശിവപ്രസാദ്,ഗ്രാമ പഞ്ചായത്തംഗം ജി.രവീന്ദ്ര ഗോപാൽ,ഫ്രണ്ട്സ് കലാകായിക സമിതി പ്രസിഡന്റ് എസ്.ഭുവേഷ് കുമാർ എന്നിവർ സംസാരിച്ചു.