നെടുമങ്ങാട്: പരുത്തിക്കുഴി കേരള ആർട്സ് ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ലളിത ഉദ്ഘാടനം ചെയ്തു.വനിതാവേദി പ്രസിഡന്റ്‌ റൂബി.എസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി രണ്ടാമതും ലഭിച്ച ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ.ലളിതയെ ഗ്രന്ഥശാല സെക്രട്ടറി എൽ.സൈമൺ ആദരിച്ചു. താലൂക്കുതല വായന മത്സരത്തിൽ സമ്മാനം നേടിയ പ്രവണ്യ പി.പ്രസാദിനും എസ്.പ്രവീണയ്ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ. ലളിത ഉപഹാരം നൽകി.ബ്ലോക്ക്‌ മെമ്പർ കണ്ണൻ എസ്.ലാൽ,വാർഡ് മെമ്പർ എൽ.മഞ്ജു എന്നിവർ സംസാരിച്ചു.വനിതാവേദി സെക്രട്ടറി സരിത സ്വാഗതവും ലൈബ്രേറിയൻ രമ്യമോൾ നന്ദിയും പറഞ്ഞു."സ്ത്രീകളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും "എന്ന വിഷയത്തെ ആസ്പദമാക്കി ഫാമിലി കൗൺസിലർ രഞ്ജിത എ.ആർ ക്ലാസെടുത്തു.