
തിരുവനന്തപുരം:കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐ.ഡി കാർഡ് കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ കോഴിക്കോട് ജില്ലാകളക്ടറോട് നിർദ്ദേശിച്ചു. രണ്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ, ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവർക്കെതിരെയാണ് നടപടി.