k-m-laji

വർക്കല: ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയിൽ പട്ടികജാതി യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.ചെയർമാൻ കെ.എം.ലാജി വിതരണോദ്ഘാടനം നിർവഹിച്ചു.ചെണ്ട,ഇലത്താളം എന്നിവയടങ്ങിയ 125000 രൂപയുടെ വാദ്യോപകരണങ്ങളാണ് വിതരണം ചെയ്തത്.വൈസ് ചെയർപേഴ്സൻ കുമാരി സുദർശിനി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.അജയകുമാർ,സജിനി മൻസാർ,ബീവിജാൻ,വിജി കൗൺസിലർമാരായ ജിഗീഷ്,സലിം,ഷംസുദ്ദീൻ പട്ടികജാതി വികസന ഓഫീസർ ബിനു തുടങ്ങിയവർ പങ്കെടുത്തു.