
തിരുവനന്തപുരം: അയ്യാ വൈകുണ്ഠ സ്വാമിയുടെ 215ാം മത് ജയന്തി ആഘോഷവും സമ്മേളനവും നാടാർ സർവീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്നു. വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങ് എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ നാടാർ ഉദ്ഘാടനം ചെയ്തു.
പാറശാല സനൽ രാജകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജി സ്റ്റീഫൻ എം.എൽ.എ, കേരള ചലച്ചിത്ര അക്കാഡമി വൈസ്.ചെയർമാൻ പ്രേംകുമാർ എന്നിവർ വിശിഷ്ട അതിഥികളായി. മുൻ പുരാവസ്തു വകുപ്പ് ഡയറക്ടർ പ്രൊഫ.ഡോ. എസ്.റെയ്‌മൺ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക്, നിഷാന്ത്. ജി. രാജ്, അഡ്വ.സി.ആർ. പ്രാണകുമാർ, മുടവൻമുഗൾ രവി, അഭിലാഷ് ആൽബർട്ട്, കരിച്ചൽ ജയകുമാർ, ഉഷ എന്നിവർ പങ്കെടുത്തു.