binoy-viswam

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. സുപ്രീം കോടതിയിൽ ഇതിനെതിരായ കേസിൽ സി.പി.ഐ കക്ഷി ചേരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണു പൗരത്വ നിയമ ഭേദഗതി. ഹിന്ദു രാഷ്ട്രമാണ് ആർ.എസ്.എസ് ലക്ഷ്യം. ഇതിനായുള്ള ആദ്യ ചുവടുവയ്പ്പാണിത്. ഇന്ത്യയിലെ പൗരത്വത്തിന്റെ അടിസ്ഥാനം മതമായി മാറരുത്. അങ്ങനെ മാറിയാൽ മതേതര രാഷ്ട്രമെന്ന അസ്തിത്വം അപകടത്തിലാകും.

ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും തുടച്ചുമാറ്റപ്പെടേണ്ട ശത്രുവായി പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സൃഷ്ടിയാണ് പൗരത്വ ഭേദഗതി നിയമം.. ഇത് കേരളത്തിൽ നടപ്പാകുമെന്ന വ്യാമോഹം ആർക്കും വേണ്ട. നെഹ്റുവിനെ കോൺഗ്രസ് മറന്നാലും തങ്ങൾ മറക്കില്ല. ഹിന്ദുകൾക്കു വേണ്ടിയല്ല. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും മാത്രം വേണ്ടിയാണു നിയമം. മുസ്ലിംങ്ങളെ മാത്രമല്ല ക്രിസ്ത്യാനികളെ ഉൾപ്പെടെ ലക്ഷ്യം വയ്ക്കുന്നതാണിതെന്നും അദ്ദേഹം ആരോപിച്ചു.