hc

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ക്രൂരമായ മർദ്ദനത്തെ തുടർന്ന് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടു നൽകാനാവില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ.ദേശായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. തീർപ്പാക്കാൻ വൻതോതിൽ കേസുകളുള്ളതിനാലാണിത്.അന്വേഷണത്തിന് നിയോഗിക്കാൻ വിരമിച്ച 23ജഡ്ജിമാരുടെ പാനലും ഹൈക്കോടതി കൈമാറി. ഗവർണർ 19ന് തിരിച്ചെത്തിയ ശേഷം ഇതിലൊരാളെ അന്വേഷണത്തിന് നിയോഗിച്ചേക്കും. കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുകയാണ് സർക്കാർ.

പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് തുറന്നടിച്ചാണ് ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് ഗവർണർ കത്തയച്ചത്. ഗുരുതരമായ കൃത്യവിലോപം കാട്ടിയ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് ജുഡീഷ്യൽ അന്വേഷണം.

അന്വേഷിക്കുന്നത്

5 കാര്യങ്ങൾ

1)പോസ്റ്റുമാർട്ടം റിപ്പോർട്ട് പ്രകാരം റാഗിംഗല്ല, കൊലപാതകമാണ് നടന്നത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അനുവദിച്ചില്ല.

2)സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്യാമ്പസിലുണ്ടായിട്ടും 3 ദിവസം നീണ്ട ക്രൂര സംഭവം അറിഞ്ഞില്ലേ? സിദ്ധാർത്ഥന്റെ നിലവിളി ക്യാമ്പസിലാകെ കേട്ടിട്ടും ഡീനും വാർഡനും വി.സിയും അനങ്ങിയില്ല.

3)വി.സിയുടെയും ഡീനിന്റെയും വാർഡന്റെയും പങ്ക്, മൊഴി മാറ്റിക്കാൻ പ്രതികളും അദ്ധ്യാപകരും ശ്രമിച്ചതിലെ ദുരൂഹത.

4)ഹോസ്റ്റലുകളിൽ ക്രിമിനൽ, അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ, എസ്.എഫ്.ഐ അവരുടെ താവളമാക്കി മാറ്റിയോ

5)മൃതദേഹം മോർച്ചറിയിലിരിക്കുമ്പോഴും അമ്മയോട് സഹപാഠി വിവരം പറയാത്തതും സംശയകരം. മരണ ശേഷം പെൺകുട്ടിയുടെ പരാതി കെട്ടിച്ചമച്ചതിലും ഗൂഢാലോചന.

സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണം:
ആ​റ് ​പ്ര​തി​ക​ളെ
ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു

ക​ൽ​പ്പ​റ്റ​:​ ​പൂ​ക്കോ​ട് ​വെ​റ്റ​റി​ന​റി​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​ജെ.​എ​സ്.​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​ആ​റ് ​പ്ര​തി​ക​ളെ​ ​ര​ണ്ട് ​ദി​വ​സം​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു.​ ​സി​ൻ​ജോ​ ​ജോ​ൺ​സ​ൺ,​ ​അ​മീ​ൻ​ ​അ​ക്ബ​ർ​ ​അ​ലി,​ ​സൗ​ദ്,​ ​ആ​ദി​ത്യ​ൻ,​ ​കാ​ശി​നാ​ഥ​ൻ,​ ​ഡാ​നി​ഷ് ​എ​ന്നി​വ​രെ​യാ​ണ് ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​തി​നും​ ​തെ​ളി​വെ​ടു​പ്പി​നു​മാ​യി​ ​കോ​ട​തി​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ത്.​ ​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​സു​ഹൃ​ത്തും​ ​സ​ഹ​പാ​ഠി​യു​മാ​യ​ ​അ​ക്ഷ​യി​യെ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ചോ​ദ്യം​ ​ചെ​യ്തെ​ങ്കി​ലും​ ​പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല.​ ​അ​ക്ഷ​യി​യെ​ ​പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്ന് ​കു​ടും​ബം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​നി​ല​വി​ലെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തി​ചേ​ർ​ക്കേ​ണ്ട​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘം​ ​പ​റ​യു​ന്ന​ത്.​ ​കേ​സ് ​സി.​ബി.​ഐ​യ്ക്ക് ​വി​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​സി.​ബി.​ഐ​ ​കൊ​ച്ചി​ ​യൂ​ണി​റ്റ് ​അ​ന്വേ​ഷ​ണം​ ​ഏ​റ്റെ​ടു​ക്കും.