sarath

ചെന്നൈ: തമിഴ് ചലച്ചിത്ര താരം ശര‌ത്‌കുമാറിന്റെ സമത്വ മക്കൾ കക്ഷി ബി.ജെ.പിയിൽ ലയിച്ചു. നിലവിൽ എൻ.ഡി.എയിലായിരുന്നു. തമിഴ്നാട്ടിൽ ബി.ജെ.പി ക്കു വേണ്ടി മറ്റ് പാർട്ടി നേതാക്കളുമായുള്ള ചർച്ചയിൽ മദ്ധ്യസ്ഥന്റെ റോളിലായിരുന്നു ശരത്‌കുമാർ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനൽവേലി സീറ്റ ശരത്‌കുമാറിന് നൽകിയേക്കും. അതേ സമയം ഭാര്യ രാധികയ്ക്ക് സീറ്റ് വേണമെന്നാണ് ശരത്‌കുമാറിന്റെ ആവശ്യം അങ്ങനെയെങ്കിൽ വിരുതുനഗർ സീറ്റിൽ രാധിക മത്സരിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് തമിഴ്നാട്ടിൽ എത്തുന്നുണ്ട്. അതിനു മുന്നോടിയായി പരമാവധി പാർട്ടികളെ എൻ.ഡി.എ പാളയത്തിലെത്തിക്കാനാണ് ബി.ജെ.പി നീക്കം

ഇതിനിടെ, ഡി.എം.ഡി.കെ എൻ.ഡി.എ വിടുന്നതിന്റെ സൂചന നൽകി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് എത്തി. ബി.ജെ.പി നേതാക്കളുമായി നടന്ന ചർച്ചകളിൽ പാർട്ടി അദ്ധ്യക്ഷ പ്രേമലത കൂടതൽ ‌ഡിമാൻഡുകൾ മുന്നോട്ടു വച്ചത് ബി.ജെ.പി അംഗീകരിച്ചിരുന്നില്ല. അണ്ണാ ഡി.എം.കെ ബി.ജെ.പിക്കൊപ്പമില്ലെന്ന് ഒന്നു കൂടി വ്യക്തമാക്കി പൗരത്വഭേദഗതിക്കെതിരെ രംഗത്ത് വന്നു..