prathishedham

വർക്കല: നഗരസഭയിൽ കൗൺസിൽ യോഗം തടസപ്പെടുത്തി ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം.പാപനാശം ഫ്ലോട്ടിംഗ് ബ്രിഡ്ജ്‌ അപകടത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി നടപ്പാക്കിയതിൽ അഴിമതി ആരോപിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധം ഉന്തിലും തള്ളിലും കലാശിച്ചു.ഫ്ലോട്ടിംഗ് ബ്രിഡ്ജ്‌ നടപ്പാക്കിയത് യാതൊരു മുന്നൊരുക്കങ്ങളും കൂടാതെയാണെന്ന് ബി.ജെ.പി കൗൺസിലർ അഡ്വ.ആർ.അനിൽകുമാർ പറഞ്ഞു.ബി.ജെ.പിയുടെ പ്രതിഷേധം വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ചെയർമാൻ കെ.എം.ലാജി പ്രതികരിച്ചു. പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസ് അവശ്യമില്ലെന്നുള്ള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്‌ പ്രവർത്തിച്ചതെന്നും ചെയർമാൻ പറഞ്ഞു.ബി.ജെ.പി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.