നെടുമങ്ങാട് : അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മൈലം 84 ആം നമ്പർ അങ്കണവാടി ഇനി സ്മാർട്ട്.പുതിയ കെട്ടിടം ഉൾപ്പെടെ അങ്കണവാടിയുടെ പ്രവർനോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് ആർ.കലയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി , ബ്ലാക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയക്കുട്ടി ,അൽഫിയ,ജഗൽ വിനായക്, ബ്ലോക്ക് മെമ്പർ വി.വിജയൻ നായർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.സുകുമാരൻ, സി.ഡി.എസ് ചെയർപേഴ്സൺ ഒ.എസ് പ്രീത,ജി.എസ്.ബിനു ,തോപ്പിൽ ശശി, മൈലം സത്യാനന്ദൻ,സൂപ്പർവൈസർ നയന തുടങ്ങിയവർ പങ്കെടുത്തു.