shajahan

കല്ലമ്പലം:കാറിടിച്ച് കാൽ വേർപെട്ട് ചികിത്സയിലായിരുന്ന ഇരുചക്രവാഹനയാത്രികൻ മരിച്ചു. കല്ലമ്പലം കശുവണ്ടി ഫാക്ടറിക്ക് സമീപം ലോഡ്ജിൽ താമസിച്ചിരുന്ന ഇറച്ചിവെട്ട് തൊഴിലാളി നടയറ കുന്നിൽ പുത്തൻ വീട്ടിൽ പരേതരായ മുഹമ്മദ്‌ യൂസഫിന്റെയും ഷെരീഫാ ബീവിയുടെയും മകൻ ഷാജഹാ (54) നാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കല്ലമ്പലം വർക്കല റോഡിൽ ആലുംമൂടിന് സമീപമായിരുന്നു അപകടം. ജോലികഴിഞ്ഞ് സ്കൂട്ടിയിൽ റൂമിലേക്ക്‌ പോകവേ വർക്കല ഭാഗത്ത്‌ നിന്നും അമിതവേഗതയിൽ വന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഇടിച്ചത്. കാറിന്റെ വേഗത കണ്ട് റോഡ്‌ മറികടക്കുകയായിരുന്ന ഷാജഹാൻ സ്കൂട്ടി നിറുത്തിയെങ്കിലും നിമിഷത്തിനുള്ളിൽ അപകടം സംഭവിച്ചു. ഇടിയുടെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ തെറിച്ചുവീണ ഷാജഹാനെയും വേർപെട്ട് ഇദ്ദേഹത്തിന്റെ ഇടത് കാലുമായി നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

. ഭാര്യമാർ : മാഷിദാ, സബീദ. മക്കൾ :സുധീന, ബിലാൽ,സുറുമി, ഫാത്തിമ,ഷാക്കിർ.