കിളിമാനൂർ:കിളിമാനൂർ കുടുംബ ആരോഗ്യത്തിന് കീഴിലുള്ള പോങ്ങനാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന് അടൂർ പ്രകാശ് എം.പി തറക്കല്ലിട്ടുകേന്ദ്ര ധനകാര്യ കമ്മീഷന്റെ ആരോഗ്യ ഗ്രാൻഡ് ഉപയോഗിച്ചാണ് പോങ്ങനാട് വെന്നിച്ചിറ അങ്കണവാടിക്ക് സമീപം പദ്ധതി നടപ്പിലാക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ പോങ്ങനാട് രാധാകൃഷ്ണൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കെ.ഗിരിജ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജയ്കാന്ത്,വി.ഉഷാകുമാരി,ബ്ലോക്ക് മെമ്പർമാരായ ബാൻഷാ ബഷീർ,ജെ.സജികുമാർ എന്നിവർ സംസാരിച്ചു.