കിളിമാനൂർ:അടയമൺ ഗവ.എൽ.പി.എസിൽ എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച വർണക്കൂടാരത്തിന്റെ നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.എസ്. എം.സി ചെയർമാൻ ബി.ഷാജി സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി.എസ്,വാർഡ് മെമ്പർമാരായ ജോണി,ആർച്ച രാജേന്ദ്രൻകിളിമാനൂർ ബി.പി.സി നവാസ്,സി.ആർ.സി കോഓർഡിനേറ്റർമാരായ ഷീബ എസ്,ജയലക്ഷ്മി എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ സുനിൽ നന്ദി പറഞ്ഞു.