പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവം 16 ന് ആരംഭിച്ച് 25ന് സമാപിക്കും.16 ന് രാവിലെ 5.40 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10.35നും 11.05നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠരരു മോഹനരരുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് ,ദിവസവും ഉച്ചയ്ക്ക് 11ന് ഉത്സവബലിയും, 12ന് അന്നദാനവും ഉണ്ടായിരിക്കും, വൈകുന്നേരം 6.00ന് സമൂഹ നീരാജ്ഞനം, 6.30ന് പഞ്ചിയമ്മ തിരുവാതിര, രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും ആരവം, 17 ന് പതിവ് ക്ഷേത്രചടങ്ങുകൾക്കു പുറമേ രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,12ന് അന്നദാനം,വൈകിട്ട് 6.30ന് വിശേഷാൽ പൂജ, 6.30 ന് മായാ മാധവം നൃത്തസന്ധ്യ, രാത്രി 8.30ന് നൃത്താഞ്ജലി,18ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് മൃത്യുഞ്ജയ ഹോമം, 12 ന് അന്നദാാനം, വൈകിട്ട് 6:30ന് കൈകൊട്ടിക്കളി, 8 ന് നാടകം പഞ്ചമിപെറ്റ പന്തിരുകുലം, 19 ന് രാവിലെ വിശേഷാൽ പൂജകൾക്കു പുറമേ ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് ലക്ഷദീപം ,ഭദ്രദീപം തെളിയിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, രാത്രി 8.30 ന് ഗാനമേള, 20 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഉച്ചക്ക് 12ന് അന്നദാനം, രാത്രി 6.30ന് കൈകൊട്ടിക്കളി, രാത്രി 8.30 ന് കിടിലം മാജിക്, മാജിക് ഷോ, 21 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 9.30ന് കളഭാഭിഷേകം, 11.15ന് ആയില്യപൂജ, ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 6 ന് വിശേഷാൽ ദീപാരാധന, പുഷ്പാഭിഷേകം, രാത്രി 7 ന് നൃത്തസന്ധ്യ, 8.30 ന് നൃത്തനാടകം ദേവി ശാകംബരി ,22ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്കു പുറമേ ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് ശ്രീശാസ്താദർശനം തിരുവാതിര, രാത്രി 8.30 ന് ദി ഡാൻസ് ഓഫ് മിറാക്കിൾസ്, 23 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഉച്ചക്ക് 12ന് അന്നദാനം, 6.00ന് വിശേഷാൽ ദീപാരാധന, കർപ്പൂരദീപകാഴ്ച, 6.30ന് കൈകൊട്ടികളി, 7 ന് നൃത്താഞ്ജലി, 8.30 തത്വമസി ഏഴാം അധ്യായം, 24 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഉച്ചക്ക് 12ന് അന്നദാനം, വൈകുന്നേരം 6 ന് വിശേഷാൽ ദീപാരാധന, കളമെഴുത്തും പാട്ടും.6.30ന് നൃത്ത അരങ്ങേറ്റം,8.30 ന് സർഗ്ഗ നൃത്താഞ്ജലി,8.40ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, പള്ളിക്കുറുപ്പ് പൂജകൾ, പള്ളിവേട്ട ചടങ്ങുകൾ കാരിവാൻകുന്ന് ക്ഷേത്രത്തിൽ നടക്കും, 25ന് പൈങ്കുനി ഉത്രം നാളിൽ രാവിലെ 7ന് തൃക്കണി ദർശനം, 7.15ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചക്ക് 11ന് അന്നദാനം, 2.30ന് നിറപറഘോഷയാത്ര, ആനപ്പുറത്തെഴുന്നള്ളിപ്പ്, വൈകുന്നേരം 6.30ന് പതിവിൽ നിന്നും വ്യത്യസ്ഥമായി സാംസ്കാരിക ഘോഷയാത്ര പാലോട് നിന്നും ആരംഭിക്കും. 9ന് പൈങ്കുനി രാവ് മെഗാഷോ. ഉത്സവക്കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് ടി.കെ.വേണുഗോപാൽ, സെക്രട്ടറി ആർ.കമലാസനൻ, വൈസ് പ്രസിഡന്റ് കെ.ജയകുമാർ, ജനറൽ കൺവീനർ പി.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.