hi

വാമനപുരം:എസ്.എൻ.ഡി.പി യോഗം കുഴിവിള ശാഖാവാർഷികം വാമനപുരം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര ഉദ്ഘാടനം ചെയ്തു.യൂണിയൻ കമ്മിറ്റി അംഗം രാജേന്ദ്രൻ മൈലക്കുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വലിയകട്ടയ്ക്കാൽ,കൺവീനർ ചിഞ്ചു ചക്കക്കാട്,ജോയിൻ്റ് കൺവീനർ ഷീബ വാമനപുരം,കമ്മിറ്റിഅംഗം മിനി അമ്പലംമുക്ക് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജൻ(പ്രസിഡൻ്റ്),പാർത്ഥൻ (വൈസ് പ്രസിഡന്റ്),ഷൈജു (സെക്രട്ടറി), പ്രശോഭനൻ യൂണിയൻ കമ്മിറ്റിയംഗം എന്നിവരെ തിരഞ്ഞെടുത്തു. ചന്തു വെള്ളുമണ്ണടി സ്വാഗവും ഷൈജു നന്ദിയും പറഞ്ഞു.