
ചിറയിൻകീഴ്: മംഗലപുരം പഞ്ചായത്തിലെ ഹരിത സ്ഥാപനങ്ങളുടെ പ്രവർത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ എ പ്ലസ്, എ ഗ്രേഡ് നേടിയ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.ഹരിത കേരളമിഷനാണ് അംഗീകാരം നൽകിയത്.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മുരളീധരൻ,ഹരിത കേരളം മിഷൻ ആർ.പി അഞ്ചു,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ലൈല,ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്,പഞ്ചായത്തംഗങ്ങളായ തോന്നയ്ക്കൽ രവി,കെ.കരുണാകരൻ,അരുൺ.എ,എസ്.ജയ,എസ്.കവിത,ബിന്ദുബാബു,ജുമൈലബീവി,ഖുറൈഷ ബീവി,ശ്രീലത,ബിനി.ജെ,ഷീല,എച്ച്.ഐ സംഗീത തുടങ്ങിയവർ പങ്കെടുത്തു.