ഉദിയൻകുളങ്ങര : കോൺഗ്രസിലെ സജീവ പ്രവർത്തകയും മുതിർന്ന നേതാവുമായിരുന്ന കോൺഗ്രസ് സേവാദൾ മഹിള ജില്ല ജനറൽ സെക്രട്ടറി വേങ്കോട് അജിത കുമാരി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൽ നിന്നു അംഗത്വം സ്വീകരിച്ച് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിനുള്ളിലെ വനിതാ പ്രവർത്തകരോടുള്ള അവഹേളനയാണ് ബി.ജെ.പിയിൽ ചേരാൻ കാരണമായതെന്ന് അജിതകുമാരി പറഞ്ഞു.ചടങ്ങിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഗിരി,സ്റ്റേറ്റ് കൗൺസിൽ അംഗം മഞ്ചവിളാകം കാർത്തികേയൻ,കഴക്കൂട്ടം അനിൽ,മണ്ഡലം പ്രസിഡന്റ് അഡ്വ.പ്രദീപ്,നാറാണി സുധാകരൻ ശിവകല,വി.എൻ.അജേഷ്,വർണ സജി തുടങ്ങിയവർ പങ്കെടുത്തു.