photo

നെയ്യാറ്റിൻകര: നെയ്യാർ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച കൃഷ്ണപുരം ഗ്രാമം ആറാട്ട് കടവ് നഗരസഭ ചെയർമാൻ പി.കെ രാജമോഹനൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുൾപ്പടെ നടക്കുന്നത് നെയ്യാർ കടവിലാണ്. നഗരസഭാ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ച് വെള്ളപൊക്കത്തിൽ തകർന്ന കടവ് സായാഹ്ന യോഗങ്ങളും കലാപരിപാടികളും നടത്താനായാണ് നവീകരിച്ചത്. വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ അദ്ധ്യക്ഷനായി. കൗൺസിലർ ലക്ഷമി ടീച്ചർ, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വമിക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അഡ്വ.പ്രമോദ്,കിരൺ,പാലക്കടവ് വേണു,രാജിവ് ആദികേശവ് രാമചന്ദ്രൻ,പാലക്കടവ് മോഹനൻ,കൃഷ്ണൻ കുട്ടി നായർ,അഡ്വ.സുനിൽ സുകുമാരൻ,പാലക്കടവ് മനോജ്,സുബാഷ്,കൊല്ലംകോട് ക്ഷേത്ര ഉപദേശക സമിതി ജോ.സെക്രട്ടറി ബിജു,എ.ഡി.എസ്.ചെയർപേഴ്സൺ മിഷ തുടങ്ങിയവർ സംസാരിച്ചു.