കാട്ടാക്കട: സ്കൂട്ടർ അപകടത്തിൽപ്പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടാക്കട ചാരുപാറ ഞാറവിള ബിന്ദു ഭവനിൽ പ്രദീപ്-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത്ത്(24)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെ കള്ളിക്കാട് നാൽപ്പറക്കുഴിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡിന് വശത്തെ തോട്ടിലേക്ക് വീണാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അഭിജിത്ത് മരിച്ചത്.
സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്ദു(24)ചികിത്സയിലാണ്.